‘പി എം എ സലാം വ്യാജരേഖകൾ ഉണ്ടാക്കുന്നു’



കൽപ്പറ്റ  മുസ്ലിംലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വ്യാജരേഖകൾ ഉണ്ടാക്കി കോടതിയെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്ന്‌ എംഎസ്‌എഫ്‌ മുൻ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌  പി പി ഷൈജൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർടി ഭരണഘടനക്ക് വിരുദ്ധമായി തന്നെ പുറത്താക്കിയ നടപടി കൽപ്പറ്റ മുൻസിഫ് കോടതി സ്റ്റേ ചെയ്തിരുന്നു. രാഷ്ട്രീയ പാർടിയുടെ കാര്യത്തിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്നായിരുന്നു അന്ന്‌ സലാമിന്റെ വാദം. പിന്നീട്‌ കൂടുതൽ സമയം  ആവശ്യപ്പെട്ടു.  കാര്യങ്ങൾ അനുകൂലമാക്കാൻ വ്യാജ രേഖകൾ ചമക്കാനായിരുന്നു ഇത്‌. പുറത്താകാതിരിക്കാൻ കാരണം കാണിച്ച്‌  ഷോക്കോസ് നോട്ടീസ് നൽകിയത്‌ പുറത്താക്കി മൂന്നുമാസം കഴിഞ്ഞാണ്‌.  ജൂലൈ 18ലെ  സംസ്ഥാന മുസ്ലിംലീഗ് പ്രവർത്തകസമിതി യോഗത്തിലെ തീരുമാനമെന്ന നിലയിൽ പുറത്താക്കിക്കൊണ്ടുള്ള കത്തും കഴിഞ്ഞദിവസം കിട്ടി. അഭിപ്രായം പറഞ്ഞവരെ പാർടി ഭരണഘടനക്ക് വിധേയമല്ലാതെ സ്ഥാനങ്ങളിൽനിന്ന് നീക്കം ചെയ്യുകയാണ്‌. ഇദ്ദേഹത്തിനെതിരെ നടപടിയെടുത്ത് മാറ്റിനിർത്താൻ മുസ്ലിംലീഗ്‌ സംസ്ഥാന അധ്യക്ഷൻ തയ്യാറാവണമെന്നും ഷൈജൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News