ജില്ല ത്രിവര്‍ണമണിഞ്ഞു



 കൽപ്പറ്റ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം- അമൃത മഹോത്സവത്തോടനുബന്ധിച്ച് ജില്ല ത്രിവർണമണിഞ്ഞു. വീടുകൾ, ഔദ്യോഗിക വസതികൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖല-ാ സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ തുടങ്ങി പൊതു-സ്വകാര്യ ഇടങ്ങളിലെല്ലാം ത്രിവർണ പതാക ഉയർത്തി.  ഹർ ഘർ തിരംഗയുടെ ഭാഗമായി എല്ലാ വീടുകളിലും 13 മുതൽ 15 വരെ പതാക ഉയർത്തുന്നതിനുള്ള കേന്ദ്ര-, സംസ്ഥാന സർക്കാരുകളുടെ ആഹ്വാനം ജനം ഏറ്റെടുത്തു. ഔദ്യോഗിക വസതിയിലും കർളാട് തടാകത്തിലും കലക്ടർ എ ഗീത പതാക ഉയർത്തി. സബ് കലക്ടർ ആർ ശ്രീലക്ഷ്മി ഔദ്യോഗിക വസതിയിലും മാനന്തവാടി വള്ളിയൂർക്കാവ് കാവുപുര കോളനിയിലും പതാക ഉയർത്തി. ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ്, ഡെപ്യൂട്ടി കലക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ സ്വന്തം വസതികളിൽ പതാക ഉയർത്തുകയും വിവിധയിടങ്ങളിലെ  പ്രദർശനത്തിന് നേതൃത്വംനൽകുകയുംചെയ്തു.  കടകമ്പോളങ്ങളും സ്ഥാപനങ്ങളും അലങ്കാരദീപങ്ങളും തോരണങ്ങളുമായി ഹർ ഘർ തിരംഗിന്റെ ഭാഗമായി. കുടുംബശ്രീയുടെ കീഴിലുള്ള 27 തയ്യൽ യൂണിറ്റുകളിൽനിന്ന്‌ ജില്ലയിൽ 90,000 പതാക നിർമിച്ച് വിതരണംചെയ്തു. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ 15 വരെ കെട്ടിടത്തിന്റെ പ്രധാന സ്ഥലത്തുതന്നെ ദേശീയപതാക പ്രദർശിപ്പിക്കും. സ്വാതന്ത്ര്യദിനത്തിൽ എല്ലാ വർഷത്തെയുംപോലെ കൊടിമരത്തിൽ പതാക ഉയർത്തും.    സ്വാതന്ത്ര്യദിനം: മന്ത്രി എ കെ ശശീന്ദ്രൻ പതാക ഉയർത്തും കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ 15ന് നടക്കുന്ന  സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മന്ത്രി എ കെ ശശീന്ദ്രൻ ദേശീയപതാക ഉയർത്തും. തുടർന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും. രാവിലെ എട്ടുമുതലാണ് ചടങ്ങുകൾ.  സ്വാതന്ത്ര്യദിന പരേഡിൽ 24 പ്ലാറ്റൂണുകൾ അണിനിരക്കും. സാംസ്‌കാരിക പരിപാടികളും അവതരിപ്പിക്കും.     Read on deshabhimani.com

Related News