ഗ്യാസ്‌ സ്‌റ്റൗവിൽനിന്ന്‌ തീപടർന്ന്‌ 3 പേർക്ക്‌ പൊള്ളലേറ്റു



ബത്തേരി മെസ്‌ ഹൗസിന്റെ അടുക്കളയിൽ പാചകത്തിനിടെ ഗ്യാസ്‌ സ്‌റ്റൗവിൽനിന്ന്‌ തീപടർന്ന്‌ മൂന്നുപേർക്ക്‌ ഗുരുതരമായി പൊള്ളലേറ്റു. ബത്തേരി തിരുനെല്ലി പാലത്തിനടുത്തുള്ള വനിതാമെസ്സിൽ വെള്ളി രാവിലെ എട്ടോടെയാണ്‌ സംഭവം. ഉടമ രുക്‌മിണി (65) മകൻ അനിൽ (40) തൊഴിലാളി അമ്മു (60) എന്നിവർക്കാണ്‌ പൊള്ളലേറ്റത്‌. അമ്മുവിനെ  കോഴിക്കോട്‌ മെഡിക്കൽ കോളേജിലും രുഗ്മിണിയെയും അനിലിനെയും ബത്തേരി താലൂക്ക്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News