ഭവനരഹിതർക്ക്‌ വീട്‌ നൽകണം: സിപിഐ എം



ഗൂഡല്ലൂർ ഗൂഡല്ലൂർ റവന്യൂ ഡിവിഷനിലെ ആദിവാസി കോളനികളിലെ 1500-ൽപ്പരം കുടുംബങ്ങൾക്ക്‌  വീടും സ്ഥലവും നൽകണമെന്ന്‌ സിപിഐ എം എരുമാട്‌ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കൈവശഭൂമിയിൽ വൈദ്യുതി ഇല്ലാത്ത മുഴുവൻ വീടുകൾക്കും കണക്ഷൻ നൽകണം. ചേരങ്കോട്,  നെല്ലാകോട്ട പഞ്ചായത്തുകളിലെ ചോലാടി, വെള്ളരി സംയോജിത കുടിവെള്ള പദ്ധതികൾ നവീകരിച്ച്  മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം ഡി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.  മുതിർന്ന നേതാവ്‌ കെ ഹമീദ്  പതാക ഉയർത്തി. വി വർഗീസ്, ജയമോൾ, ദിലീപ് എന്നിവരടങ്ങിയ പ്രസീഡിയം ‌ സമ്മേളനം നിയന്ത്രിച്ചു.  ജില്ലാ സെക്രട്ടറി വി എ ഭാസ്കരൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ വാസു,  യോഹന്നാൻ എന്നിവർ സംസാരിച്ചു.  സ്വാഗതസംഘം ചെയർമൻ ഹനീഫ  സ്വാഗതം പറഞ്ഞു. കെ രാജൻ ഏരിയാ സെക്രട്ടറിയായി 15 അംഗ ഏരിയാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.  Read on deshabhimani.com

Related News