ക്ഷീരകർഷകരെ അവഗണിച്ച്‌ 
മാനന്തവാടി നഗരസഭ



മാനന്തവാടി ക്ഷീരകർഷകരോടുള്ള അവഗണന തുടർന്ന്‌ മാനന്തവാടി നഗരസഭ. തുടർച്ചയായി രണ്ടാംവർഷവും പദ്ധതിയിൽ ക്ഷീരകർഷകർക്കുള്ള ഉൽപ്പാദന ബോണസിന്‌ തുക വകയിരുത്തിയില്ല. കർഷക ബോണസിന്‌ തുക വയ്‌ക്കാത്ത ജില്ലയിലെ ഏക തദ്ദേശ സ്ഥാപനമാണ്‌ മാനന്തവാടി. തുടർച്ചയായി രണ്ടാംവർഷവും നഗരസഭയിലെ കർഷകർക്ക്‌ യുഡിഎഫ്‌ ഭരണസമിതി ബോണസ്‌ നിഷേധിച്ചു. സംസ്ഥാനത്തുതന്നെ ഉൽപ്പാദന ബോണസ്‌ ലഭിക്കാത്ത കർഷകർ മാനന്തവാടിയിലേത്‌ മാത്രമാകും. ഈ വിവേചനത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്‌ കർഷക സംഘടനകൾ.  2015 മുതൽ 2020വരെ നഗരസഭ എൽഡിഎഫ്‌ ഭരിച്ചപ്പോൾ ഓരോ വർഷവും 40 ലക്ഷം രൂപവരെ ക്ഷീരകർഷക ബോണസിനായി വകയിരുത്തുകയും യഥാസമയം നൽകുകയും ചെയ്‌തതാണ്‌. കോവിഡും മറ്റും സൃഷ്ടിച്ച കാർഷിക മേഖലയിലെ പ്രതിസന്ധി കർഷകർ ഒരുപരിധിവരെ മറികടന്നത്‌ ക്ഷീരമേഖലയിലൂടെയായിരുന്നു. കാലിത്തീറ്റയുടെ വിലയിലും കന്നുകാലികളുടെ ചികിത്സാ ചെലവിലുമുണ്ടായ വർധന ക്ഷീരകർഷകർക്ക്‌ പ്രതിസന്ധിയാണ്‌. ഇതിൽ അൽപ്പം ആശ്വസമാകുന്നതാണ്‌ തദ്ദേശ സ്ഥാപനങ്ങൾ കർഷകർക്ക്‌ നൽകുന്ന ബോണസ്‌. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയെല്ലാം വാർഷിക പദ്ധതിയിൽ തുക വകയിരുത്തിയപ്പോൾ കർഷകരെ വഞ്ചിക്കുന്ന നിലപാടാണ്‌ മാനന്തവാടി നഗരസഭയുടേത്‌. നഗരസഭ ആയതിനാൽ ജില്ലാ, -ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ഇവിടുത്തെ കർഷകർക്ക് ലഭിക്കില്ല. ആയിരത്തി അഞ്ഞുറോളം ക്ഷീരകർഷകർ മാനന്തവാടിയിലുണ്ട്‌.    Read on deshabhimani.com

Related News