കരടിപ്പാറയിൽ ലഹരിമരുന്ന്‌ 
വിൽപ്പന കൂടുന്നു



ബത്തേരി കരടിപ്പാറയിൽ കഞ്ചാവ്‌ വിൽപ്പന പെരുകുന്നു. നെന്മേനി പഞ്ചായത്തിലെ ചുള്ളിയോടിന്‌ സമീപത്തെ ഗ്രാമമായ കരടിപ്പാറയിൽ കർണാടകയിൽനിന്നെത്തിക്കുന്ന കഞ്ചാവാണ്‌ പ്രദേശവാസികളായ ഏതാനും യുവാക്കൾ വില്‍പ്പന നടത്തുന്നത്‌. വിദ്യാർഥികളും യുവാക്കളുമാണ്‌ ഇവരുടെ ഉപഭോക്താക്കൾ. 15 ദിവസംമുമ്പ്‌ അരക്കിലോ കഞ്ചാവുമായി കരടിപ്പാറ സ്വദേശികളായ നാല്‌ യുവാക്കൾ എക്‌സൈസിന്റെ‌ പിടിയിലായിരുന്നു. തുടർന്ന്‌ എക്സൈസ്‌ മുൻകൈയെടുത്ത്‌ പ്രദേശത്ത്‌ ലഹരിവിരുദ്ധ ബോധവൽക്കരണവും നടത്തി. ഇതിനിടെ ശനി വൈകിട്ട്‌ പ്രദേശവാസികളായ രണ്ട്‌ യുവാക്കൾ കൂടി കർണാടക അതിർത്തിയിലെ ബൈരക്കുപ്പയിൽ കഞ്ചാവുമായി പിടിയിലായി. കിഴക്കേതിൽ വീട്ടിൽ അൻഷാദ്‌ (24), നൊട്ടത്ത്‌ വീട്ടിൽ സുഹൈൽ (23) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. പ്രിവന്റീവ്‌ ഓഫീസർ വി എ ഉമ്മറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രതികളിൽനിന്ന്‌ 52 ഗ്രാം കഞ്ചാവാണ്‌ കണ്ടെടുത്തത്‌.  പടം.   Read on deshabhimani.com

Related News