എൻജിനിയറിങ് കോളേജിൽ 
സമരം അവസാനിപ്പിച്ചു



  മാനന്തവാടി വയനാട്‌ ഗവ. എൻജിനിയറിങ് ‌ കോളേജിലെ ഹോസ്റ്റൽ സമയത്തിലെ ലിംഗവിവേചനത്തിനെതിരെ എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥിനികൾ നടത്തിയ രാപകൽ സമരം അവസാനിപ്പിച്ചു. ഹോസ്‌റ്റലിൽ കയറാൻ വിദ്യാർഥിനികൾക്കുള്ള സമയം രാത്രി 9.30വരെയാക്കി പുനഃസ്ഥാപിച്ചതോടെയാണ്‌ സമരം അവസാനിപ്പിച്ചത്‌.    ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്‌ പ്രകാരം രാത്രി 9.30വരെയാണ്‌ ഹോസ്റ്റലിൽ കയറാനുള്ള സമയം.  എന്നാൽ ഇവിടെ പെൺകുട്ടികൾക്കുള്ള സമയം  7.30 ആക്കുകയായിരുന്നു. ഇതിനെതിരെയാണ്‌ തിങ്കളാഴ്‌ച വൈകിട്ട്‌ മുതൽ വിദ്യാർഥിനികൾ ഹോസ്‌റ്റലിന്‌ പുറത്ത്‌ സമരം ആരംഭിച്ചത്‌.  ഹോസ്‌റ്റലിന്‌ മുമ്പിൽ ഭക്ഷണമുണ്ടാക്കിയും പന്തം കൊളുത്തിയും പ്രതിഷേധിച്ചു. ചൊവ്വാഴ്‌ച സ്‌റ്റാഫ്‌ കൗൺസിൽ യോഗം ചേർന്നപ്പോഴും വിദ്യാർഥികൾ ഹാളിന്‌ പുറത്ത്‌ പ്രതിഷേധിച്ചു.  തുടർന്നാണ്‌ സമയം 9.30വരെയാക്കിയത്‌.  വിഷയവുമായി ബന്ധപ്പെട്ട്‌ 21 ന് പിടിഎ എക്സിക്യൂട്ടീവ് യോഗം ചേരും. സമരത്തിന് അനശ്വര എസ് സുനിൽ, അതുൽ, അരുണിമ, ടി പി ഫർഹാൻ, വിസ്മയ, സൂര്യ എന്നിവർ നേതൃത്വംനൽകി. Read on deshabhimani.com

Related News