ചാരിറ്റബിൾ സംഘടനയുടെ പേരിൽ പീഡനം: പ്രതികൾ അറസ്റ്റിൽ



 പുൽപ്പള്ളി ചികിത്സാധനസഹായ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ  മൂന്ന്‌ യുവാക്കൾ പിടിയിൽ. പുൽപ്പള്ളി സ്വദേശിയായ മുപ്പത്തെട്ടുകാരിയാണ്‌ പീഡനത്തിനിരയായത്‌. സ്നേഹദാനം ചാരിറ്റബിൾ സംഘടനയുടെ പ്രധാന ഭാരവാഹിയായ മലവയൽ കക്കത്ത് പറമ്പിൽ ഷംസാദ് (24), ബത്തേരി മേനകത്ത്‌ വീട്ടിൽ ഫസൽ മഹബൂബ് (23), അമ്പലവയൽ ചെമ്മൻകോട് വീട്ടിൽ സൈഫു റഹ്മാൻ (26) എന്നിവരെയാണ് ബത്തേരി ഡിവൈഎസ്‌പി വി എസ് പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌.     പുൽപ്പള്ളി സ്വദേശിനിയെ ചികിത്സയും സഹായവും നൽകാമെന്നുപറഞ്ഞ്‌ എറണാകുളത്ത്‌ എത്തിച്ച്‌ ഹോട്ടലിൽ മുറിയെടുത്ത് ജ്യൂസിൽ മയക്കുമരുന്ന്‌ നൽകി  കൂട്ടബലാത്സംഗം നടത്തിയെന്നാണ്‌‌ പരാതി. Read on deshabhimani.com

Related News