ഐസിഡിഎസ്‌ പ്രദർശനമേള



വെങ്ങപ്പള്ളി ഐസിഡിഎസ്‌ വാർഷികത്തിന്റെ ഭാഗമായി  വെങ്ങപ്പള്ളിയിലെ  14 അങ്കണവാടികളുടെ കീഴിൽ പ്രദർശനമേള നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ ഇ കെ രേണു ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ്‌  പി എം നാസർ അധ്യക്ഷനായി. ഐസിഡിഎസിന്റെ സേവനങ്ങളും പദ്ധതികളും വിശദീകരിക്കുന്ന ചാർട്ടുകൾ, കുട്ടികൾ തയ്യാറാക്കിയ കരകൗശാല വസ്തുക്കൾ, അങ്കണവാടി വർക്കർമാർ തയ്യാറാക്കിയ ടീച്ചിങ് എയ്‌ഡ്സ് തുടങ്ങിയവ  പ്രദർശനത്തിനുണ്ടായിരുന്നു.   ഗ്രോത്ര മോണിറ്ററിങ്ങിന് ഉപയോഗിക്കുന്ന വ്യത്യസ്ത മെഷീനുകൾ   മേളയിൽ ശ്രദ്ധേയമായി. പ്രദർശനമേളയിൽ ഐസിഡിഎസ് സൂപ്പർവൈസർ ഷംന കോളക്കോടൻ, ശിശു വികസന പദ്ധതി ഓഫീസർ  കാർത്തിക അന്ന തോമസ്, അങ്കണവാടി ജീവനക്കാർ, പഞ്ചായത്ത് ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.  Read on deshabhimani.com

Related News