ആദിവാസി ദിനാചരണം

എകെഎസ്‌ നേതൃത്വത്തിൽ മാനന്തവാടിയിൽ സംഘടിപ്പിച്ച ആദിവാസി ദിനാചരണം ഒ ആർ കേളു എംഎൽഎ 
ഉദ്‌ഘാടനംചെയ്യുന്നു


  മാനന്തവാടി എകെഎസ്‌  നേതൃത്വത്തിൽ ആദിവാസി ദിനാചരണം സംഘടിപ്പിച്ചു. മാനന്തവാടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ നടത്തി സെമിനാറും മെമ്പർഷിപ്പ്‌ ക്യാമ്പയിനും എകെഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഒ ആർ കേളു എംഎൽഎ ഉദ്‌ഘാടനംചെയ്‌തു.  വി ആർ പ്രവീജ്‌ അധ്യക്ഷനായി.  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി വി സഹദേവൻ വിഷയം അവതരിപ്പിച്ചു.   ഉഷ കേളു, എം റജീഷ്, രാധാകൃഷ്ണൻ,  ശാരദ സജീവൻ, കെ ടി വിനു എന്നിവർ സംസാരിച്ചു. കൽപ്പറ്റ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സെമിനാർ  സംസ്ഥാന സമിതി അംഗം സീത ബാലൻ ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ്‌ പി വിശ്വനാഥൻ  വിഷയം അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ്‌ സി വാസു അധ്യക്ഷനായി.  സെക്രട്ടറി സി രാഘവൻ, എ കെ.ഇന്ദിര, സി എം സുമേഷ്, കെ സുജിത്ത് എന്നിവർ സംസാരിച്ചു. "മാറുന്ന ഇന്ത്യയും ആദിവാസികളുടെ നിലനിൽപ്പും’  എന്നവിഷയത്തിൽ ടൗണിൽ നടത്തിയ സെമിനാർ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.   Read on deshabhimani.com

Related News