ബത്തേരി ഏരിയക്ക്‌ കിരീടം

കലോത്സവത്തിൽനിന്ന്‌


 മാനന്തവാടി എൻജിഒ യൂണിയൻ ജില്ലാ കലോത്സവത്തിൽ  ബത്തേരി ഏരിയ ചാമ്പ്യന്മാരായി. കൽപ്പറ്റ സിവിൽ സ്റ്റേഷൻ ഏരിയ രണ്ടാം സ്ഥാനം നേടി. വിവിധ മത്സരങ്ങളിലെ ജേതാക്കൾ 21ന് പയ്യന്നൂരിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കും.  ജില്ലാ കലോത്സവം മാനന്തവാടി ഗവ. യുപി സ്‌കൂളിൽ ഒ ആർ കേളു എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. യുവ കവയിത്രി ശ്രീക്കുട്ടി മുഖ്യാതിഥിയായി. യൂണിയൻ ജില്ലാ പ്രസിഡന്റ്‌  ടി കെ അബ്ദുൾ ഗഫൂർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി വി ഏലിയാമ്മ, ഗ്രാന്മ കലാവേദി കൺവീനർ ടി ബി സന്തോഷ് എന്നിവർ  സംസാരിച്ചു. സെക്രട്ടറി എ കെ രാജേഷ് സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി എ പി മധുസൂദനൻ നന്ദിയും പറഞ്ഞു.  സംസ്ഥാന സെക്രട്ടറി എസ്  അജയകുമാർ സമ്മാനദാനം നിർവഹിച്ചു.  മാനന്തവാടി, ബത്തേരി, കൽപ്പറ്റ സിവിൽ, കൽപ്പറ്റ ടൗൺ ഏരിയകളിൽ നിന്നായി ഇരുനൂറോളം കലാകാരന്മാർ മാറ്റുരച്ചു.    Read on deshabhimani.com

Related News