ആത്മഹത്യാപ്രേരണക്ക് കേസെടുക്കണം:
മഹിളാ അസോസിയേഷൻ



മേപ്പാടി അട്ടമല അങ്കണവാടി വര്‍ക്കര്‍ ജലജയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കല്‍പ്പറ്റ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ  മേപ്പാടി പഞ്ചായത്ത് ഓഫീസ് മാർച്ച്‌ നടത്തി. ജില്ലാ സെക്രട്ടറി ബീനാ വിജയൻ ഉദ്ഘാടനംചെയ്തു. ഓമന അധ്യക്ഷയായി. സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ ടി ബാലകൃഷ്ണൻ, വിശാലാക്ഷി പ്രഭാകരൻ, സനിത ജഗദീഷ്, ബി പ്രേമലത എന്നിവര്‍ സംസാരിച്ചു.  Read on deshabhimani.com

Related News