തോട്ടം തൊഴിലാളികളുടെ കലക്ടറേറ്റ്‌ മാർച്ച്‌ 13ന്



കൽപ്പറ്റ തൊഴിലാളികളെ നിരന്തരം ചൂഷണം ചെയ്യുന്ന എൽസ്റ്റൺ എസ്റ്റേറ്റ്‌ മാനേജ്‌മെന്റിന്റെ‌ നിലപാടിൽ പ്രതിഷേധിച്ച്‌ ചൊവ്വ പകല്‍ 11ന് കലക്ടറേറ്റ്‌ മാർച്ച്‌ നടത്താൻ സംയുക്ത ട്രേഡ്‌ യൂണിയൻ തീരുമാനിച്ചു. മുന്നൂറിലധികം തൊഴിലാളികളിൽനിന്ന്‌ പിടിച്ച പിഎഫ് വിഹിതവും മാനേജ്‌മെന്റ്‌ വിഹിതവും 2015 മുതൽ മാനേജ്‌മെന്റ്‌ അടച്ചിട്ടില്ല. അതിനാൽ പിരിഞ്ഞ തൊഴിലാളികൾക്ക്‌ പെൻഷൻ ലഭിക്കുന്നില്ല. പിഎഫിൽനിന്ന്‌ ലോൺ എടുക്കാനും കഴിയുന്നില്ല. രണ്ടുവർഷത്തെ ബോണസും നൽകിയിട്ടില്ല. ചികിത്സാസഹായവുമില്ല. പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കിൽ ഉടമയുടെ വീട്ടിലേക്ക്‌ മാർച്ച് നടത്തുമെന്നും‌ യൂണിയൻ നേതാക്കൾ അറിയിച്ചു. യോ​ഗത്തില്‍ യു കരുണൻ അധ്യക്ഷനായി. പി പി ആലി, കെ സെയ്‌ദലവി, കെ ടി ബാലകൃഷ്‌ണൻ, എൻ ഒ ദേവസ്യ, എൻ വേണു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News