‘മഴയെത്തും മുമ്പേ’
വര്‍ണപെയ്‌ത്ത്‌

കേരള ചിത്രകലാ പരിഷത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘മഴയെത്തും മുമ്പേ’ 
ചിത്രപ്രദർശനത്തിൽ കോഴിക്കോട്‌ മിഠായി തെരുവിന്റെ ദൃശ്യം


  കൽപ്പറ്റ വർണവിസ്മയം തീർത്ത് കൽപ്പറ്റ എൻഎംഡിസി ​നാട്ടുചന്ത ഗ്യാലറിയിൽ ‘മഴയെത്തും മുമ്പേ’ ചിത്രപ്രദർശനം. കേരള ചിത്രകലാ അക്കാദമി ജില്ലാ കമ്മിറ്റി ഒരുക്കിയ ക്യാൻവാസിൽ മലബാറിലെ 17 കലാകാരന്മാരുടെ നൂറോളം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ​ഗോത്ര​ഗ്രാമങ്ങൾ, വനപാതകൾ, വന്യമൃ​ഗങ്ങൾ, പുരാണ സന്ദർഭങ്ങൾ തുടങ്ങി പലതലങ്ങളിലുള്ള ചിത്രങ്ങളാണുള്ളത്‌. അക്രലിക് തീർത്ത വരകൾ  ആരെയും  ആകർഷിക്കുന്നതാണ്‌. പരിഷത്ത് ബത്തേരിയിൽ സംഘടിപ്പിച്ച തുടി ക്യാമ്പിൽ വരച്ച ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. ചിത്രം വിറ്റുകിട്ടുന്ന പണം കലാകാരന്മാർക്ക് നൽകും. രാത്രി ഏഴുവരെയുള്ള പ്രദർശനം 15ന് സമാപിക്കും.  നാട്ടുചന്തയിൽ സ്ഥിരമായി ചിത്രപ്രദർശന ​ഗ്യാലറി ഒരുക്കാനുള്ള പ്രവർത്തനത്തിലാണ് പരിഷത്ത്. സമീപത്ത് ചിത്രവിൽപ്പന കേന്ദ്രവും ആരംഭിക്കും. ജില്ലയിലെ ടൂറിസം വികസനത്തിൽ ചിത്രകലാകാരന്മാരെയും പങ്കാളികളാക്കുകയാണ് ലക്ഷ്യം.  കേരള ആർടിസാൻസ് ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ ബുധനാഴ്ച ചിത്രപ്രദർശനം ഉദ്ഘാടനംചെയ്‌തു. പി സൈനുദ്ദീൻ അധ്യക്ഷനായി. ഷെരീഫ് ബത്തേരി, ഡോ. ഷാജുന്നീസ, ഭ​ഗീരഥി, പാപ്പച്ചൻ, ഷാജി പാമ്പള എന്നിവർ നേതൃത്വം നൽകും.   Read on deshabhimani.com

Related News