കവർച്ച: അതിഥി തൊഴിലാളി പിടിയിൽ



വൈത്തിരി തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയുടെ പണവും രേഖകളും  മോഷ്ടിച്ചു മുങ്ങിയ അതിഥി തൊഴിലാളിയെ വൈത്തിരി പൊലീസ്‌ കർണാടകയിൽനിന്ന്‌ പിടികൂടി.  അസാം സ്വദേശി ജാക്കിർ ഹുസൈനെയാണ് (22) ചിക്മാംഗ്ലൂരിൽ എത്തി പൊലീസ്‌ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിനായിരുന്നു കവർച്ച .  പൊഴുതന അച്ചൂർ കുട്ടിപ്പ ജങ്‌ഷനിലെ ശാന്തയുടെ  വീട്ടിലായിരുന്നു മോഷണം. വീടിന്റെ ഓടിളക്കി അകത്ത് കയറിയായിരുന്നു മോഷണം. പതിനയ്യായിരത്തോളം രൂപയും രേഖകളടങ്ങിയ ബാഗുമാണ് കവർന്നത്‌. പൊലീസ്‌ അന്വേഷണത്തിൽ സമീപത്തെ തേയില എസ്റ്റേറ്റിൽ ജോലിക്കായിവന്ന അതിഥി തൊഴിലാളിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. കർണാടകയിൽ എത്തി വൈത്തിരി എസ്ഐ സലിമും സംഘവും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിവിൽ പൊലീസ് ഓഫീസർമാരായ ആഷ്‌ലിൻ തോമസ്, ജയ്സൺ, അനീഷ്, വിനീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. Read on deshabhimani.com

Related News