ത്രിപുരയ്ക്കായി കൈകോർത്ത് കേരളം



തിരുവനന്തപുരം ത്രിപുരയിൽ സ്വതന്ത്രവും നീതിയുക്തവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടും അർധഫാസിസ്റ്റ് വാഴ്ചയ്ക്കെതിരെ പോരാടുന്ന ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും കേരളം. ബുധനാഴ്ച സിപിഐ എം  സംസ്ഥാന വ്യാപകമായി  ഐക്യദാർഢ്യ സദസ്സ്‌ സംഘടിപ്പിച്ചു.  തിരുവനന്തപുരത്ത്‌  ഐക്യദാർഢ്യ സദസ്സ്‌ സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ത്രിപുരയിലെ ജനതയ്ക്ക് കേരളം ഒന്നാകെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അദ്ദേഹം പറഞ്ഞു.    കൽപ്പറ്റയിൽ  ഏരിയാ സെക്രട്ടറി വി ഹാരിസ് ഉദ്ഘാടനംചെയ്തു. എം ഡി സെബാസ്റ്റ്യൻ അധ്യക്ഷനായി.  പി ആർ നിർമല, കെ എം ഫ്രാൻസിസ്, കെ സുഗതൻ, പി എം സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. പി കെ അബു സ്വാഗതവും കെ വിനോദ്‌ നന്ദിയും  പറഞ്ഞു.  കോട്ടത്തറ ഏരിയാ കമ്മിറ്റി  നേതൃത്വത്തിൽ കമ്പളക്കാട്‌ നടത്തിയ സദസ്സ്‌ ‌ കെ റഫീഖ് ഉദ്ഘാടനംചെയ്തു. പി എം നാസർ അധ്യക്ഷനായി.  പി സുരേഷ്, എ എൻ സുരേഷ്, എം ജി സതീഷ് കുമാർ, വി ജെ ജോസ്, കെ മരക്കാർ, പി ജംഷീദ്‌ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം മധു സ്വാഗതവും പി ജി സജേഷ് നന്ദിയും പറഞ്ഞു. വൈത്തിരിയിൽ എം സെയ്ത് ഉദ്ഘാടനംചെയ്തു. എൽസി ജോർജ് അധ്യക്ഷയായി. എം ജനാർദനൻ, എൻ സി പ്രസാദ്, എം വി വിജേഷ് എന്നിവർ സംസാരിച്ചു. വൈത്തിരി ഏരിയാ സെക്രട്ടറി സി യൂസഫ് സ്വാഗതവും എസ് ചിത്രകുമാർ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News