മുഖ്യമന്ത്രിക്ക്‌ എൽഡിഎഫ് 
നിവേദനം നൽകി



  കൽപ്പറ്റ ജില്ലയിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിന്  നടപടികൾ സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി.  രൂക്ഷമായ വന്യമൃഗശല്യത്തിൽ വയനാടൻ ജനതയാകെ പ്രതിസന്ധിയിലാണെന്ന്‌ നിവേദനത്തിൽ പറഞ്ഞു. ജനജീവിതം ദുസ്സഹമാണ്‌. പുതുശ്ശേയിൽ കടുവ, കർഷകൻ  തോമസിനെ ആക്രമിച്ചു കൊന്നു. അതിനുശേഷം പിലാക്കാവ്, പൊൻമുടിക്കോട്ട, കോളേരി തുടങ്ങിയ സ്ഥലങ്ങളിൽ കടുവയുടെ ആക്രമണം ഉണ്ടായി.  പത്രവിതരണക്കാർക്ക് ഉൾപ്പെടെ കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു. കാട്ടാനകൾ നിരന്തരം നാശനഷ്ടമുണ്ടാക്കുകയാണ്‌. പതിവായി കൃഷികൾ നശിക്കുകയാണ്‌. അതീവ ഭീതിയോടെയാണ്‌ ആളുകൾ കഴിയുന്നത്‌. തോൽപ്പെട്ടിയിൽ അടുത്തിടെ കാട്ടാനകൾ പെട്ടിക്കടകൾ തകർത്തു. വന്യമൃഗശല്യം കാരണം ജില്ലയിൽനിന്ന്‌ ആളുകൾ  ഒഴിഞ്ഞുപോകുകയാണെന്നും നിവേദനത്തിൽ പറഞ്ഞു.  എൽഡിഎഫ്‌ ജില്ലാ കൺവീനർ സി കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ജില്ലയിലെ എൽഡിഎഫ്‌ നേതാക്കൾ മുഖ്യമന്ത്രിയെ നേരിൽകണ്ടാണ്‌ നിവേദനം നൽകിയത്‌.      Read on deshabhimani.com

Related News