വ്യാപാരി വ്യവസായി സമിതി കൺവൻഷൻ നാളെ



ബത്തേരി   വ്യാപാരി വ്യവസായി സമിതി ബത്തേരി യൂണിറ്റ്‌ കൺവൻഷനും പുതുതായി സംഘടനയിൽ ചേർന്നവർക്കുള്ള സ്വീകരണവും വ്യാഴം രാവിലെ 10.30ന്‌ നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.    ബത്തേരിയിൽ സംഘടനയുടെ പ്രവർത്തനം ശക്തമായതോടെ കൂടുതൽ വ്യാപാരികൾ അംഗങ്ങളായി ചേരാൻ താൽപ്പര്യപ്പെടുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളും ഭാരവാഹികളുമായിരുന്ന നൂറോളം പേർ ഇതിനകം വ്യാപാരി വ്യവസായി സമിതിയിൽ ചേർന്നു. ഇവർക്കുള്ള സ്വീകരണം വ്യാഴം രാവിലെ ഐഎംഎ ഹാളിൽ ആരംഭിക്കുന്ന കൺവൻഷനിൽ നൽകും. ബത്തേരിയിൽ വ്യാപാരികളുടെ ബാങ്ക്‌ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. കൺവൻഷൻ ജില്ലാ സെക്രട്ടറി വി കെ തുളസീദാസ്‌ ഉദ്‌ഘാടനംചെയ്യും. പി പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തും. എം പുരുഷോത്തമൻ, എ ടി പ്രസാദ്‌കുമാർ, ഉനൈസ്‌ കല്ലൂർ, എൻ ജയരാജൻ, കെ ശശികുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News