കനത്ത മഴ: വിളഞ്ഞ നെല്ല് 
വ്യാപകമായി നശിച്ചു

ചേകാടിയിൽ മഴയിൽ നശിച്ച ഗന്ധകശാല പാടം


പുൽപ്പള്ളി   കനത്ത മഴയിൽ പുൽപ്പള്ളി മേഖലയിലെ പാടശേഖരങ്ങളിലെ കൊയ്യാറായ  നെല്ല്‌  വ്യാപകമായി നശിച്ചു. പല പാടങ്ങളിലും വെള്ളക്കെട്ടുമുണ്ട്‌.   പൂതാടി പഞ്ചായത്തിലെ കോട്ടവയൽ,  വരദൂർ പാടശേഖരങ്ങൾ വെള്ളത്തിനടിയിലായി.   മുള്ളൻകൊല്ലി പഞ്ചായത്തിലെ ശശിമല,  കൊളവള്ളി, മരക്കടവ്‌ പാടശേഖരങ്ങളിലും പുൽപ്പള്ളി പഞ്ചായത്തിലെ ചേകാടി പാടശേഖരങ്ങളിലും ഏക്കർ കണക്കിന് സ്ഥലത്തെ നെല്ല് നശിച്ചു.   കർഷകർക്ക്‌ ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം. Read on deshabhimani.com

Related News