കോവിഡിനിരയായത്‌‌ 616പേർ



  കൽപ്പറ്റ  കോവിഡ്‌ ബാധിതർക്ക്‌ നഷ്‌ടപരിഹാരം നൽകാനുള്ള നടപടിക്രമങ്ങൾ ജില്ലയിൽ അവസാന ഘട്ടത്തിലെത്തിനിൽക്കെ  ഡിസംബർ മൂന്ന്‌ വരെയുള്ള കണക്കു‌ പ്രകാരം കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌ 616 പേർ. മരിച്ചവർക്ക്‌ 50,000 രൂപ വീതമാണ്‌ സർക്കാർ നഷ്ടപരിഹാരം.        മരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഏപ്രിലിൽ ആരംഭിച്ച രണ്ടാം തരംഗത്തിലാണ്‌ മരിച്ചത്‌. 150ൽ താഴെപേരും ആദ്യ തരംഗത്തിലാണ്‌ മരിച്ചത്‌.  ആദിവാസി വിഭാഗത്തിലുള്ള 43 പേരാണ്‌ കോവിഡിനിരയായത്‌. ജില്ലയിൽ ശനിയാഴ്‌ച വരെയുള്ള കണക്ക്‌ പ്രകാരം 1,33,086 പേർക്കാണ്‌ ഇതിനകം കോവിഡ്‌ സ്ഥിരീകരിച്ചത്‌. 1,30,569 പേർ രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ എണ്ണം  നിലവിൽ രണ്ടായിരത്തിൽ താഴെയാണ്‌. സെപ്‌തംബറിൽ പതിനായിരത്തിനടുത്തും ഒക്‌ടോബറിൽ അയ്യായിരത്തിനടുത്തും രോഗികൾ ചികിത്സയിലുണ്ടായിരുന്നു.  ശനിയാഴ്‌ചവരെയുള്ള കണക്ക്‌ പ്രകാരം 1730 പേർമാത്രമാണ്‌ ജില്ലയിൽ കോവിഡ്‌ ബാധിച്ച്‌ ചികിത്സയിൽ കഴിയുന്നത്‌. ഇതിൽ 133 പേർ മാത്രമാണ്‌ ആശുപത്രിയിലുള്ളത്‌. Read on deshabhimani.com

Related News