62 പേര്‍ക്കുകൂടി കോവിഡ്



  കൽപ്പറ്റ ജില്ലയിൽ  തിങ്കളാഴ്‌ച  62 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.  266 പേർ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 61 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ രോഗസ്ഥിരീകരണ നിരക്ക്‌  8.22 ആണ്.  ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,33,276 ആയി. 1,31,027 പേർ രോഗമുക്തരായി. നിലവിൽ 1518 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1385  പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1110 പേർ ഉൾപ്പെടെ ആകെ 11,774 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്.  രോഗം സ്ഥിരീകരിച്ചവർ ബത്തേരി 9, പുൽപ്പള്ളി 6, മീനങ്ങാടി 5, കൽപ്പറ്റ, കോട്ടത്തറ 4 വീതം, എടവക, മാനന്തവാടി, നൂൽപ്പുഴ, പൂതാടി 3 വീതം, അമ്പലവയൽ, കണിയാമ്പറ്റ , മുള്ളൻകൊല്ലി, മുട്ടിൽ, നെന്മേനി, പനമരം, തവിഞ്ഞാൽ 2 വീതം, മേപ്പാടി, മൂപ്പൈനാട്, പടിഞ്ഞാറത്തറ, തിരുനെല്ലി, തൊണ്ടർനാട്,  വെള്ളമുണ്ട, വൈത്തിരി ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ സ്ഥിരീകരിച്ചത്. ഇതിനുപുറമെ സൗദിയിൽനിന്ന് വന്ന മുട്ടിൽ   സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. Read on deshabhimani.com

Related News