നഗരസഭാ മാർച്ച്‌ നടത്തി ടാക്‌സി തൊഴിലാളികൾ



മാനന്തവാടി നഗരത്തിലെ ട്രാഫിക്‌ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌  ഒട്ടോ- ടാക്സി ആൻഡ്‌  ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ(സിഐടിയു) നേതൃത്വത്തിൽ നഗരസഭാ മർച്ച്‌ നടത്തി. ആൾട്ടിങ് പെർമിറ്റുകൾ റദ്ദാക്കുക, ടാക്സി സ്റ്റാൻഡുകളിലെ സ്വകാര്യ വാഹനങ്ങളുടെ  പാർക്കിങ്‌ വിലക്കുക, കള്ള ടാക്സികൾക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം.   സിഐടിയു ജില്ലാ പ്രസിഡന്റ്‌  പി വി സഹദേവൻ  ഉദ്ഘാടനം ചെയ്തു. വി ബി അജിഷ് അധ്യക്ഷനായി.  എം രജിഷ്, ബാബു ഷജിൽ കുമാർ, പി യു സന്തോഷ് കുമാർ, കെ സൂരജ് കുമാർ, പി ബി സിനു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News