ബാണാസുര ഡാം ഇന്ന് തുറക്കും



കൽപ്പറ്റ> ബാണാസുര അണക്കെട്ടിൽ  ജലനിരപ്പ് 773.00 മീറ്റർ പിന്നിട്ടതോടെ അധികൃതർ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു.   ജലനിരപ്പ്‌ 772.50 മീറ്ററിലേക്കെത്തിയതോടെ കഴിഞ്ഞ ദിവസം ബ്ലൂ അലർട്ട്‌ പ്രഖ്യാപിച്ചിരുന്നു. 24 മണിക്കൂറിനകം അരമീറ്ററിലധികം ജലനിരപ്പ്‌ വീണ്ടും ഉയർന്നതോടെ  ശനി രാവിലെ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. 774 മീറ്ററാണ്‌ അപ്പർ റൂൾ ലെവൽ. 775.60 മീറ്ററാണ്‌ പരമാവധി സംഭരണശേഷി. ജലനിരപ്പ്‌ വർധിച്ചാൽ ‌റെഡ്‌ അലർട്ട്‌ പ്രഖ്യാപിക്കുമെങ്കിലും രാത്രി ഡാം തുറക്കില്ലെന്ന്‌  കലക്ടർ പറഞ്ഞു. ഡാമിലെ അധിക ജലം താഴേക്ക് ഒഴിക്കിവിടുന്നതിനുള്ള നടപടികളുടെ ഭാഗമായുള്ള അവസാനഘട്ട മുന്നറിയിപ്പാണ് റെഡ്‌ അലർട്ട്. ഡാമിലേക്ക്‌ വെള്ളം ഒഴുക്ക്‌ ഇതേ രീതിയിൽ തുടർന്നാൽ ഞായർ ഡാമിൽനിന്ന്‌ വെള്ളം ഒഴുക്കിവിടേണ്ടിവരുമെന്ന്‌ അധികൃതർ പറഞ്ഞു. |   ഡാം തുറന്നാൽ തെങ്ങമുണ്ട, പുതുശ്ശേരികടവ്‌ വഴി കബനിയുടെ കൈവഴിയായ പനമരം പുഴയിലാണ്‌ വെള്ളം എത്തുക. കുറഞ്ഞ അളവിൽ വെള്ളം ഒഴുക്കിവിട്ടാൽ സാധാരണനിലക്ക്‌ ആശങ്കപ്പെടേണ്ടതില്ലെങ്കിലും അധികജലത്താൽ പനമരം പുഴ നിറഞ്ഞ്‌ വെള്ളം പുറന്തള്ളുന്ന നില ഉണ്ടായാൽ പനമരം, വെള്ളമുണ്ട, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറും.  Read on deshabhimani.com

Related News