പശുവിനെ കടുവ ആക്രമിച്ചു



പുൽപ്പള്ളി പൂതാടി ഇരുളം കോട്ടക്കൊല്ലിയിൽ ഗർഭിണിയായ പശുവിനെ  കടുവ ആക്രമിച്ചു. കാപ്പുമ്മേൽ സന്തോഷിന്റെ പശുവിന്റെ കഴുത്തിലാണ് കടുവ കടിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. പശുവിന്റെ കരച്ചില്‍കേട്ട് വീട്ടുകാർ എത്തിയപ്പോള്‍ കടുവ സമീപത്തെ വനത്തിലേക്ക് ഓടിപ്പോയി. ഇരുളം ഫോറസ്റ്റ്‌ സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്‌ഞ്ചർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്നുമാസം മുമ്പ് കോട്ടക്കൊല്ലി, കല്ലോണിക്കുന്ന്, ഇരുളം, ചീയമ്പം ഭാഗങ്ങളിലും വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ചിരുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ പാലമൂല, ഏരിയപ്പള്ളി ഭാഗങ്ങളിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.    Read on deshabhimani.com

Related News