സ്ട്രീറ്റ്‌ലൈറ്റ് പദ്ധതി: അഴിമതി ആരോപണം അടിസ്ഥാനരഹിതം: പ്രസിഡന്റ്



പനമരം പനമരം പഞ്ചായത്തിലെ സ്ട്രീറ്റ്‌ലൈറ്റ് പദ്ധതിയിലെ അഴിമതി ആരോപണം അടിസ്ഥാനരഹിതമെന്ന് പ്രസിഡന്റ് പി എം ആസ്യ പറഞ്ഞു. വാസ്തവവിരുദ്ധമായി വിവാദം സൃഷ്ടിക്കുകയാണ്. നിയമനടപടികൾ സുതാര്യമായി പാലിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഗവ. അക്രഡിറ്റഡ് ഏജൻസികളിൽനിന്ന് ടെൻഡർ ക്ഷണിച്ചപ്പോള്‍ കെൽ ആണ് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത്. എൻജിനിയറിങ് വിഭാഗത്തില്‍നിന്ന് ഗുണമേന്മ സർട്ടിഫിക്കറ്റ് ലഭിച്ചശേഷമാണ് സ്ട്രീറ്റ്‌ലൈറ്റ് സ്ഥാപിച്ചത്. 1252 സ്ട്രീറ്റ്‌ലൈറ്റും 18 ലോമാസ്റ്റ്‌ ലൈറ്റുമാണ് സ്ഥാപിച്ചത്. മിന്നലോടുകൂടിയ വേനൽ മഴയില്‍ സെൻസര്‍ തകരാര്‍ സംഭവിച്ച 22 ലൈറ്റുകൾ മാറ്റിസ്ഥാപിച്ചു. മാസത്തിൽ രണ്ടുതവണ പരിശോധന നടത്തുമെന്ന് ഏജൻസി ഏറ്റിട്ടുണ്ട്. എട്ടാം വാർഡ് അംഗം വാസു അമ്മാനി പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളില്‍ നിരന്തരം തടസ്സം സൃഷ്ടിക്കുകയാണ്. കൂടിയ തുക ക്വോട്ട് ചെയ്ത മറ്റൊരു ഏജൻസിയുടെ ടെൻഡർ അംഗീകരിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതിന്റെ നിരാശയാണ് ഇപ്പോഴത്തെ ആരോപണങ്ങൾക്ക് കാരണമെന്നും പി എം ആസ്യ പറഞ്ഞു. Read on deshabhimani.com

Related News