നോർക്ക-–-
യൂണിയൻ ബാങ്ക് പ്രവാസി 
വായ്‌പാമേള



കൽപ്പറ്റ                   മടങ്ങിവന്ന പ്രവാസി മലയാളികൾക്കായി നോർക്കയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജില്ലയിൽ വായ്‌പാമേള സംഘടിപ്പിക്കും.  9, 10 തീയതികളിലായി യൂണിയൻ ബാങ്ക് കൽപ്പറ്റ ശാഖയിലാണ് മേള. താൽപ്പര്യമുള്ളവർ നോർക്ക റൂട്ട്സിന്റെ www.norkaroots.org എന്ന വെബ് സൈറ്റിലെ എൻഡിപിആർഇഎം ഓപ്ഷനിൽ രജിസ്റ്റർ ചെയ്യണം.  രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തുവെന്ന് തെളിയിക്കുന്ന പാസ്‌പോർട്ട് കോപ്പിയും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും, ആധാർ, പാൻകാർഡ്, ഇലക് ഷൻ ഐഡിയോ റേഷൻ കാർഡോ, പദ്ധതി വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ സഹിതം രാവിലെ 10 മുതൽ ലോൺ മേളയിൽ പങ്കെടുക്കാം.                                                നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട്‌ ഫോർ റീട്ടെൻഡ് എമിഗ്രൻസ്  പദ്ധതി പ്രകാരമാണ് ലോൺ അനുവദിക്കുക. 15 ശതമാനം മൂലധന സബ്‌സിഡിയും മൂന്നുശതമാനം പലിശ സബ്‌സിഡിയും ലഭിക്കും.  ആവശ്യമുള്ളവർക്ക് സൗജന്യമായി പദ്ധതി റിപ്പോർട്ട് തയ്യാറാക്കിനൽകും. വിവരങ്ങൾക്ക് ഫോൺ: 18004253939 (ടോൾ ഫ്രീ), 0471 -2770500. Read on deshabhimani.com

Related News