സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക്‌ ഉജ്വല മാർച്ച്

പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലേക്ക് ഇടതുപക്ഷ കർഷക സമരസമിതി നടത്തിയ മാർച്ച്‌ സി കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു


  പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വാഗ്‌ദാന ലംഘനത്തിനെതിരെ ബാങ്കിലേക്ക്‌ ഇടതുപക്ഷ കർഷകസംഘടനകളുടെ ഉജ്വല മാർച്ച്‌.  ജപ്‌തിഭീഷണിയെ തുടർന്ന്‌  ഇരുളത്തെ അഭിഭാഷകൻ ടോമി ആത്മഹത്യചെയ്‌ത സംഭവത്തിൽ കടബാധ്യതകൾ എഴുതിത്തള്ളാമെന്ന ഉറപ്പ്‌ ബാങ്ക് അധികൃതർ  ലംഘിച്ചതിനെതിരെ പുൽപ്പള്ളി ശാഖയിലേക്ക്‌ നടത്തിയ നിയമലംഘന മാർച്ചിൽ നൂറുകണക്കിനുപേർ പങ്കാളികളായി.  ജപ്‌തിനടപടി കാരണം ടോമി ജീവനൊടുക്കിയതിനെ തുടർന്ന്‌ ശക്തമായ പ്രക്ഷോഭമുയർന്നപ്പോൾ  അടയ്‌ക്കാൻ ബാക്കിയുള്ള ബാധ്യത ബാങ്ക്‌ ഏറ്റെടുത്ത് 15 ദിവസത്തിനകം ആധാരം തിരികെ നൽകാമെന്ന് അധികൃതർ രേഖാമൂലം ഉറപ്പുനൽകിയിരുന്നു. എന്നാൽ പാലിച്ചില്ല.  പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ  ഭാഗമായാണ്‌ നിയമലംഘന മാർച്ച്‌ നടത്തിയത്‌.  കനത്ത മഴയിലും സ്‌ത്രീകളടക്കമുള്ളവർ മാർച്ചിൽ അണിനിരന്നു.  അഴീക്കോടൻ സ്മാരകമന്ദിരത്തിൽനിന്ന്‌ ആരംഭിച്ച മാർച്ച് പുൽപ്പള്ളി ടൗൺ ചുറ്റിയാണ്‌ സൗത്ത് ഇന്ത്യൻ ബാങ്കിലേക്കെത്തിയത്‌.  വൻ പൊലീസ്‌ സംഘം മാർച്ച്‌ തടഞ്ഞു. സമരം എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. എസ് ജി സുകുമാരൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ,  കർഷകസംഘം ജില്ലാ സെക്രട്ടറി പി കെ സുരേഷ്, സി ജി പ്രത്യുഷ്, എം ഒ സുരേഷ് ബാബു, എൻ ഒ ദേവസ്യ, കെ മുഹമ്മദ് കുട്ടി, കെ പി ശശികുമാർ എന്നിവർ സംസാരിച്ചു. സമരസമിതി കൺവീനർ എ വി ജയൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News