നാലമ്പലയാത്രയുമായി കെഎസ്ആർടിസി



കൽപ്പറ്റ കെഎസ്ആർടിസിയുടെ തീർഥാടന യാത്രാ സർവീസിന്റെ ഭാഗമായി ജില്ലയിൽനിന്ന്‌  നാലമ്പലയാത്ര.  17 മുതൽ ആഗസ്‌ത്‌  16വരെ എല്ലാ ശനിയാഴ്ചകളിലുമാണ് നാലമ്പലയാത്ര. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മൽ ശത്രുഘ്നക്ഷേത്രം എന്നീ ക്ഷേത്രങ്ങളാണ് നാലമ്പലയാത്രയിൽ സന്ദർശിക്കുക. രാമയണ മാസത്തിൽ കൽപ്പറ്റ, മാനന്തവാടി,  ബത്തേരി ഡിപ്പോകളിൽനിന്ന് സൂപ്പർഡീലക്സ് എയർബസ്സുകളാണ് സർവീസ് നടത്തുക. ആദ്യസർവീസ് 16ന് വൈകിട്ട് നാലിന്‌ ബത്തേരി ഡിപ്പോയിൽനിന്നു പുറപ്പെടും. 1350 രൂപയാണ് നിരക്ക്. ക്ഷേത്രസന്ദർശനത്തിനുശേഷം ഞായർ രാത്രി തിരികെയെത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ശനി രാത്രി ഇരിങ്ങാലക്കുടയിൽ ദേവസ്വംബോർഡിന്റെ നേതൃത്വത്തിലാണ് താമസം ഒരുക്കുക. താമസത്തിനും ഭക്ഷണത്തിനുമുള്ള തുക ബസ് ചാർജിന് പുറമേ യാത്രക്കാർ വഹിക്കണം. കെഎസ്ആർടിസി ഡിപ്പോകളുടെ റിസർവേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രക്കാർ കൂടുതലുണ്ടെങ്കിൽ മറ്റുദിവസങ്ങളിലും സർവീസ് നടത്തുന്ന കാര്യം പരിഗണിക്കുമെന്നും അധികൃതർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ കോ-–-ഓർഡിനേറ്ററുമായി ബന്ധപ്പെടണം.  -ഫോൺ: 9895937213. Read on deshabhimani.com

Related News