തൊഴിലുറപ്പ് പദ്ധതിയിൽ 
ക്ഷീരമേഖല ഉൾപ്പെടുത്തണം



കൽപ്പറ്റ  തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീരമേഖല ഉൾപ്പെടുത്തണമെന്ന്‌ എൻആർഇജിഎ വർക്കേഴ്സ് യൂണിയൻ കൽപ്പറ്റ ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു.  തൊഴിലാളികൾക്ക് പണിയായുധങ്ങൾ നന്നാക്കുന്നതിന്‌ പണം അനുവദിക്കുക, പ്രവൃത്തിയുടെ എസ്‌റ്റിമേറ്റുകൾ  മലയാളത്തിൽ നൽകണമെന്ന സർക്കാർ ഉത്തരവ് പാലിക്കുക,  തൊഴിൽ സ്ഥലത്ത് സുരക്ഷാ സാമഗ്രികൾ അനുവദിക്കുക, വിദഗ്‌ധതൊഴിലിന്‌  തൊഴിലാളികൾക്ക് പരിശീലനം നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. കൺവൻഷൻ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ എം ഫ്രാൻസിസ് ഉദ്ഘാടനംചെയ്തു. ടി ജി ബീന അധ്യക്ഷയായി. യൂണിയൻ ജില്ലാ പ്രസിഡന്റ് എൽസി ജോർജ്,  മുരളീധരൻ എന്നിവർ സംസാരിച്ചു. പി സി ഹരിദാസൻ സ്വാഗതവും ബെന്നി ലൂയിസ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി ജി ബീന(പ്രസിഡന്റ്‌), പ്രിയ, ബിന്ദു പ്രേമൻ, ഷിജി(വൈസ് പ്രസിഡന്റുമാർ), പി സി ഹരിദാസൻ(സെക്രട്ടറി), ബെന്നി ലൂയിസ്, ജിതിൻ, സി പി രാജീവൻ(ജോ. സെക്രട്ടറിമാർ), സീനത്ത്(ട്രഷറർ). Read on deshabhimani.com

Related News