തോമസിന്റെ പണയരേഖകൾ കേരള ബാങ്ക് ഇന്ന് കൈമാറും



  മാനന്തവാടി പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തില്‍ മരിച്ച ആല‌ക്കൽ പള്ളിപ്പുറത്ത്‌ തോമസ്‌ കേരള ബാങ്കിൽ പണയപ്പെടുത്തിയിരുന്ന ഭൂമിയുടെ രേഖകൾ തിങ്കളാഴ്‌ച  കുടുംബത്തിന്‌ കൈമാറും. വീടും സ്ഥലവും പണയപ്പെടുത്തി ബാങ്കിന്റെ   കോറോം ശാഖയില്‍നിന്നുമെടുത്ത അഞ്ച് ലക്ഷം രൂപ വായ്പയും പലിശയുമാണ് എഴുതിത്തള്ളിയത്. പകൽ  മൂന്നിന് തൊണ്ടര്‍നാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങിൽ കേരള ബാങ്ക്‌ പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ രേഖകൾ കൈമാറും.  തോമസിന്റെ മരണത്തെ തുടർന്ന്‌ പുതുശ്ശേരിയിലെ വീട്ടിലെത്തിയ ഗോപി കോട്ടമുറിക്കലും കേരള ബാങ്ക്‌ ഡയറക്ടർ പി ഗഗാറിനും കുടുംബത്തിന്റെ വായ്‌പ എഴുതിത്തള്ളുമെന്ന്‌ അറിയിച്ചിരുന്നു.  തുടർന്ന് ചേർന്ന  ബാങ്ക്‌ ഭരണസമിതി യോഗ തീരുമാനപ്രകാരം  വായ്പ എഴുതിത്തള്ളുകയായിരുന്നു. Read on deshabhimani.com

Related News