മാറോട്‌ കാട്ടാനശല്യം രൂക്ഷം



ബത്തേരി കല്ലുമുക്ക്‌ മാറോട്‌ കാട്ടാനശല്യം രൂക്ഷം. ബത്തേരി ഫോറസ്‌റ്റ്‌ റെയിഞ്ചിൽ ഉൾപ്പെട്ട വനത്തോട്‌ ചേർന്ന ഗ്രാമമായ മാറോട്‌ രാപകൽ വ്യത്യാസമില്ലാതെയാണ്‌ ഒറ്റയാൻ നാട്ടിലിറങ്ങുന്നത്‌. നിരവധി കർഷകരുടെ തെങ്ങും വാഴയും കവുങ്ങും കാട്ടാന നശിപ്പിച്ചു. പലരും ആനയുടെ മുന്നിലകപ്പെട്ടെങ്കിലും കഷ്ടിച്ചു രക്ഷപ്പെട്ടു. വനാതിർത്തിയിലെ ട്രഞ്ചും ഫെൻസിങും മുറിച്ചു കടന്നാണ്‌ കാട്ടാന സ്ഥിരമായി എത്തുന്നത്‌. Read on deshabhimani.com

Related News