ഡിവൈഎഫ്‌ഐ ‌ ഓഫീസും ലൈബ്രറിയും ഉദ്ഘാടനം ഇന്ന്‌



  അമ്പലവയൽ ഡിവൈഎഫ്‌ഐ യൂണിറ്റിന്‌ സ്വന്തമായി ഓഫീസും ലൈബ്രറിയും സ്ഥാപിച്ച്‌ ആണ്ടൂരിലെ പ്രവർത്തകർ. തോമാട്ടുചാൽ വില്ലേജിൽ പുരോഗമന പ്രസ്ഥാനങ്ങൾക്ക്‌ പൊതുവെ സ്വാധീനം കുറഞ്ഞ മേഖലയാണ്‌ ആണ്ടൂർ. ടൗണിനോട്‌ ചേർന്നാണ്‌ ഇഎംഎസിന്റെ പേരിലുള്ള ലൈബ്രറി അടങ്ങിയ യൂത്ത്‌ സെന്റർ നിർമിച്ചത്‌.     രണ്ട്‌ സെന്റ്‌ സ്ഥലത്ത്‌ നിർമിച്ച കെട്ടിടത്തിന്റെ പ്രവൃത്തികൾ ഏതാണ്ട്‌ മുഴുവനായും പ്രവർത്തകർ ശ്രമദാനത്തിലൂടെയാണ്‌ നടത്തിയത്‌. കോവിഡ്‌ രൂക്ഷമായ കാലത്താണ്‌ പ്രവർത്തകർ ഓഫീസ്‌ നിർമാണവുമായി മുന്നിട്ടിറങ്ങിയത്‌. മണ്ണും മണലും ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾ തലയിൽ ചുമന്നാണ്‌ വഴിസൗകര്യമില്ലാത്ത നിർമാണ സ്ഥലത്തെത്തിച്ചത്‌. ഓഫീസ്‌ നിർമാണത്തിന്‌ ധനസമാഹരണത്തിനായി 20 രൂപയുടെ സമ്മാന കൂപ്പണും അടിച്ചു വിറ്റു. ലൈബ്രറിയിലേക്കായി ആയിരത്തിലേറെ പുസ്‌തകങ്ങളും ഫർണിച്ചറുകളും ഇതിനകം സമാഹരിച്ചു. പ്രവർത്തനങ്ങൾക്ക്‌ യൂണിറ്റ്‌ ഭാരവാഹികളായ അമൽജിത്ത്‌, റിയാസ്‌, അമൽ ജോസ്‌, അഭി, അജിത്ത്‌, സതീഷ്‌, രാജു എന്നിവരാണ്‌ നേതൃത്വം നൽകിയത്‌.  യൂത്ത്‌ സെന്റർ ഞായർ വൈകീട്ട്‌ നാലിന്‌ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിനും ലൈബ്രറി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ റഫീഖും ഉദ്‌ഘാടനം ചെയ്യും Read on deshabhimani.com

Related News