കാൽനട യാത്രയ്‌ക്ക്‌ തടസ്സമായി നടപ്പാതയിലെ കച്ചവടം



പനമരം ടൗണിൽ നടപ്പാത കൈയേറി നടത്തുന്ന കച്ചവടം യാത്രക്കാർക്ക് ദുരിതമാകുന്നു. കച്ചവട സ്ഥാപനങ്ങൾക്ക് പുറത്ത് നടപ്പാതയിലേക്ക് സാധനങ്ങൾ ഇറക്കിവയ്‌ക്കുന്നതും തുക്കിയിടുന്നതും പതിവായി.  കഴിഞ്ഞ ദിവസം ബസ്‌ സ്റ്റാൻഡിന് എതിർവശത്തെ കടയിൽ തൂക്കിയിട്ട കുട തട്ടി വഴിയാത്രക്കാരന്റെ തലയ്ക്ക് മുറിവേറ്റിരുന്നു. നടപ്പാതയിലേക്ക് ഇറക്കിവച്ച സാധനങ്ങളിൽ സ്ത്രീകളടക്കം തട്ടിവീണ സംഭവവും ഉണ്ടായി.  ടൗണിൽ ഏറ്റവും തിരക്കേറിയ ഭാഗത്തെ ചുരുക്കം ചില കച്ചവടക്കാരാണ് നടപ്പാത കൈയേറിയത്‌.  നേരത്തേയും നടപ്പാതയിലെ വ്യാപാരത്തിനെതിരെ പരാതി  ഉയർന്നിരുന്നു.  ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നടപ്പാതയിൽ നിലത്തുവച്ചതും തുക്കിയിടുന്നതുമായ മുഴുവൻ ഉൽപ്പന്നങ്ങളും നീക്കംചെയ്യാനുള്ള നടപടി  ഉണ്ടാകണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News