ജനറൽ ആശുപത്രിയിൽ
 സായാഹ്ന ഒപി



കൽപ്പറ്റ  ജനറൽ ആശുപത്രിയിൽ സായാഹ്ന ഒപി തുടങ്ങി. നഗരസഭാ ചെയർമാൻ കേയുംതൊടി മുജീബ് ഉദ്‌ഘാടനംചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എ പി  മുസ്തഫ അധ്യക്ഷനായി.  നഗരസഭയുടെ പദ്ധതി വിഹിതത്തിൽനിന്ന് തുക അനുവദിച്ചാണ് ഒപി ആരംഭിച്ചത്. രാത്രി ഏഴരവരെ ആശുപത്രിയിൽ ഡോക്ടറുടെ സേവനം ലഭിക്കും. ഡിപിഎം സമീഹ സൈതലവി, അഡ്വ. ടി ജെ ഐസക്, ജൈനാ ജോയ്, സരോജിനി ഓടമ്പത്ത്, സി കെ ശിവരാമൻ, വാർഡ് കൗൺസിലർ പുഷ്പ തുടങ്ങിയവർ സംസാരിച്ചു. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദൻ സ്വാഗതവും മുനിസിപ്പൽ സെക്രട്ടറി കെ ജി രവീന്ദ്രൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News