ക്ലീൻ കൂടോത്തുമ്മൽ ക്യാമ്പയിൻ: 
ടൗൺ സൗന്ദര്യവൽക്കരണം തുടങ്ങി



കല്‍പ്പറ്റ ഹരിതകേരളം മിഷൻ, കണിയാമ്പറ്റ പഞ്ചായത്ത്, ചീക്കല്ലൂർ ദർശന ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ക്ലീൻ കൂടോത്തുമ്മൽ ക്യാമ്പയിനിന്റെ ഭാ​ഗമായി നടത്തുന്ന ടൗൺ സൗന്ദര്യവൽക്കരണത്തിന് തുടക്കം. കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനു ജേക്കബ് ഉദ്ഘാടനംചെയ്തു. ശുചീകരണത്തോടൊപ്പം ടൗൺ സൗന്ദര്യവൽക്കരണത്തിനായി ജനകീയ ഇടപെടലും നടത്തും. ഇതിന്റെ ഭാഗമായി തുണി സഞ്ചി തയ്യാറാക്കി വിതരണംചെയ്യും. ടൗണിനോട് ചേർന്ന വാർഡുകളിൽ നൂറു ശതമാനം വാതിൽപ്പടി ശേഖരണവും യൂസർ ഫീയും ഉറപ്പുവരുത്തുന്നതിന് പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും. നവകേരളം കർമപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ഇ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. മെമ്പർമാരായ എ വി സുജേഷ് കുമാർ, ടി കെ സരിത, ദർശന ലൈബ്രറി പ്രസിഡന്റ്‌ ശിവൻപിള്ള, അംഗങ്ങളായ പി ബിജു, എം ദേവകുമാർ, കെ മോഹൻദാസ്, പി സുകുമാരൻ, ഒ പി വാസുദേവൻ, വാസുദേവൻ ചീക്കല്ലൂർ, വി എസ് വർ​ഗീസ്, ഷീബ ജയൻ, കെ വി ഉമ, മിനി സുരേഷ്, പി അശോകൻ, ഹരിതകർമസേന പ്രസിഡന്റ്‌ സിന്ധു തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News