അവധിയാഘോഷിക്കാന്‍ 
നീല​ഗിരിയിലെത്തിയത് 8 ലക്ഷം പേര്‍



ഗൂഡല്ലൂർ വേനലവധി ആഘോഷങ്ങള്‍ക്കായി ഏപ്രിൽ, മെയ് മാസങ്ങളില്‍ നീലഗിരിയിലെത്തിയത് 8.6 ലക്ഷം സഞ്ചാരികൾ.  ഇതിലൂടെ 4.73 കോടിയുടെ വരുമാനം ലഭിച്ചു. ഫ്ലവർഷോയിലേക്ക്മാത്രം ഒരുലക്ഷത്തിലധികം ആളുകളെത്തി. കഴിഞ്ഞ വര്‍ഷം സഞ്ചാരികളുടെ എണ്ണം ഏഴ് ലക്ഷം ആയിരുന്നു. കടുത്ത ചൂടില്‍നിന്നാശ്വാസം തേടിയുള്ള യാത്ര സഞ്ചാരികളെ നീലഗിരിയിലെത്തിച്ചു. ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലാണ് കൂടുതല്‍പേരും എത്തിയത്. ബോട്ട് ഹൗസ്, റോസ് ഗാർഡൻ, സിംസ് പാർക്ക്, നെഹ്റു പാർക്ക്, പൈക്കര, കുന്ദ ഡാമുകൾ,  ഷൂട്ടിങ് മട്ടം തുടങ്ങി വിനോദസഞ്ചാരികള്‍ക്കായി നീല​ഗിരിയിലെ വിവിധയിടങ്ങളില്‍ പ്രവേശനകവാടം തുറന്നിട്ടു. മേട്ടുപ്പാളയം മുതല്‍ ഊട്ടി വരെ പർവത ട്രെയിൻ വാടകക്കെടുത്ത് എത്തിയവരുമുണ്ട്. സഞ്ചാരികൾക്കായി സർക്കാർ ബസ് സര്‍വീസും ഒരുക്കിയിരുന്നു. ജൂൺ ഏഴിന് തമിഴ്നാട്ടിൽ സ്കൂൾ തുറക്കുന്നതോടെ അവധിക്കാലം അവസാനിക്കും.   Read on deshabhimani.com

Related News