സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം; ജില്ലാതല ഉദ്ഘാടനം 7ന്



കൽപ്പറ്റ  പട്ടികജാതി–-പട്ടികവർഗ വികസന വകുപ്പുകളുടെ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം വെള്ളിയാഴ്‌ച. രാവിലെ ഒമ്പതിന്‌ മുട്ടിൽ പഞ്ചായത്ത് ഹാളിൽ ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷനാവും. എംഎൽഎമാരായ ഒ ആർ കേളു, ഐ സി ബാലകൃഷ്ണൻ, കലക്ടർ എ ഗീത എന്നിവർ മുഖ്യാതിഥികളാകും. പട്ടികജാതി–-പട്ടികവർഗ വികസനവകുപ്പ്‌ നടപ്പാക്കുന്ന പദ്ധതികൾ സംബന്ധിച്ച ക്ലാസുകളും ലഹരിവിമുക്ത ബോധവൽക്കരണ സെമിനാറും സംഘടിപ്പിക്കും. Read on deshabhimani.com

Related News