ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു ; ആളപായമില്ല

എള്ളമന്ദത്ത് വീടിന് മുകളിലേക്ക് മറിഞ്ഞ ലോറി


  പനമരം എടവക രണ്ടേനാലിൽ എള്ളുമന്ദത്ത്‌  റോഡരികിലെ വീടിന് മുകളിലേക്ക് ടോറസ് ലോറി മറിഞ്ഞ്‌ വീടിന്റെ ഒരുഭാഗം ഭാഗികമായി തകർന്നു.   കൊന്തിത്തോട് റെയ്ഹാനത്തിന്റെ വീടാണ്‌ തകർന്നത്‌.   നെടുംപൊയിൽനിന്ന്‌ പാറപ്പൊടിയുമായി വന്ന ലോറി   വീടിന്‌ മുകളിലേക്ക് മറിയുകയായിരുന്നു.   രാവിലെ മുറ്റമടിക്കുമ്പോൾ   ലോറി മറിയുന്നതുകണ്ട   റെയ്ഹാനത്ത്‌   ഓടി വീടിനുള്ളിൽ കയറി കുട്ടികളെ പുറത്തേക്ക് എത്തിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി‌.  എതിരെവന്ന മറ്റൊരു വാഹനത്തിന് അരിക് കൊടുക്കുന്നതിനിടയിൽ റോഡ് ഇടിഞ്ഞു പോയതാണ് അപകടകാരണമെന്ന് ലോറി ഡ്രൈവർ പറഞ്ഞു.     Read on deshabhimani.com

Related News