കലക്ടറേറ്റിനു മുന്നിൽ വ്യാപാരികളുടെ ‘ജീവിതസമരം’

വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ സംഘടിപ്പിച്ച ‘ജീവിത സമരം’ ജില്ലാ സെക്രട്ടറി വി കെ തുളസീദാസ്‌ ഉദ്‌ഘാടനം ചെയ്യുന്നു


കൽപ്പറ്റ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ ‘ജീവിതസമരം’ സംഘടിപ്പിച്ചു.   കോവിഡ് മാനദണ്ഡത്തിന്റെ  അടിസ്ഥാനത്തിൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിപ്പിക്കുക, വ്യാപാരികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുക, വ്യാപാര വായ്പകൾക്ക് മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുക, സ്വകാര്യ കെട്ടിടങ്ങളുടെ വാടക ആറു മാസത്തേക്ക് ഒഴിവാക്കുക, എല്ലാ വ്യാപാരികൾക്കും അടിയന്തരമായി വാക്സിൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.  ജില്ലാ സെക്രട്ടറി വി കെ തുളസീദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌  ടി രത്നാകരൻ അധ്യക്ഷനായി. ജില്ലാ ജോയിന്റ്‌  സെക്രട്ടറി എ പി പ്രേഷിന്ത് സംസാരിച്ചു. പി കെ സിദ്ദീഖ് സ്വാഗതവും പി ജെ ജോസ് നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News