നിയന്ത്രണം ലംഘിച്ച് യൂത്ത്‌ ലീഗ്‌ യോഗത്തിൽ ആൾക്കൂട്ടം: കേസെടുത്തു



കമ്പളക്കാട് ഡി കാറ്റഗറിയിൽപ്പെടുന്ന കണിയാമ്പറ്റയിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച്‌  പാർടി യോഗം നടത്തിയതിന്‌ പൊലീസ്‌ കേസെടുത്തു.  ‌  മുസ്ലിം യൂത്ത് ലീഗ് ലീഡേഴ്സ് ക്യാമ്പ് എന്ന പേരിൽ  കമ്പളക്കാട് അൻസാരിയ സ്കൂളിൽ  നടത്തിയ പരിപാടിയിലാണ് നിയന്ത്രണം ലംഘിച്ച്‌ വൻ ജനാവലിയെത്തിയത്‌.  മുസ്ലിംലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് എന്നീ സംഘടനകളുടെ  ജില്ലാ–-മണ്ഡലം നേതാക്കൾ  ഉൾപ്പെടെ ഇരുനൂറിലധികംപേർ  പങ്കെടുത്തിരുന്നു.    കോവിഡ് മാനദണ്ഡം ലംഘിച്ച്‌  സർക്കാർ  നിശ്ചയിച്ചതിൽ  കൂടുതൽ   ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ചടങ്ങുകൾ സംഘടിപ്പിക്കുന്നവർക്കെതിരെ  തുടർന്നും ശക്തമായ നിയമ നടപടി സ്വീകരിക്കാൻ  എല്ലാ എസ്എച്ച്ഒമാർക്കും നിർദേശംനൽകിയിട്ടുണ്ടെന്ന്  ജില്ലാ പൊലീസ് മേധാവി  അർവിന്ദ് സുകുമാർ   അറിയിച്ചു.  ശക്തമായ 
നടപടിയെടുക്കണം:
സിപിഐ എം  കണിയാമ്പറ്റ  കണിയാമ്പറ്റ പഞ്ചായത്തിനെ കോവിഡ് ഡി കാറ്റഗറിയിൽനിന്ന് ബി കാറ്റഗറിയിലെത്തിക്കാൻ ആരോഗ്യ വകുപ്പും പൊലീസും ആർആർ ടിയും പൊതുജനവും  ശ്രമിക്കുമ്പോൾ  രോഗം പടർത്താനുള്ള ചിലരുടെ നീക്കം അപലപനീയമാണെന്ന്‌ സിപിഐ എം കണിയാമ്പറ്റ ലോക്കൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. കോവിഡ്‌ മാനദണ്ഡം പാലിക്കാതെ ഇരുനൂറിലധികം ആളുകളെ പങ്കെടുപ്പിച്ച്  യൂത്ത്‌ ലീഗ്‌  ലീഡേഴ്സ് സംഗമം  എന്ന പരിപാടി നടത്തിയത് നാടിനോടുള്ള വെല്ലുവിളിയാണ്‌.  ഇത്തരക്കാരെ ജനം തിരിച്ചറിയണമെന്നും ഇവർക്കെതിരെ   ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഐ എം   ആവശ്യപ്പെട്ടു. Read on deshabhimani.com

Related News