60 വയസ്സ് കഴിഞ്ഞ എല്ലാ കലാകാരന്മാരെയും ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം: നന്മ



വൈത്തിരി  60 വയസ്സ് കഴിഞ്ഞ എല്ലാ കലാകാരന്മാരെയും ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന്  നന്മ  ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  എല്ലാ പഞ്ചായത്ത്, ബ്ലോക്ക്,  മുനിസിപ്പൽ കേന്ദ്രങ്ങളിലും കലാ പഠന പരിശീലന അവതരണ കേന്ദ്രങ്ങളും  ആർട്ട് തിയേറ്ററുകളും  സ്ഥാപിക്കുക, കോവിഡ് മൂലം പ്രതിസന്ധിയിലായ മേഖലയെ രക്ഷിക്കാൻ പ്രത്യേക   പാക്കേജുകൾ പ്രഖ്യാപിക്കുക,  കായിക മേഖലയിൽ നൽകുന്ന എല്ലാ സംരക്ഷണങ്ങളും  കലാമേഖലക്കും നൽകുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.     സ്റ്റാനി മാനന്തവാടി അധ്യക്ഷനായി.   എ കെ പ്രമോദ് റിപ്പോർട്ട് അവതരിപ്പിച്ചു  എസ് ചിത്രകുമാർ, കെ ദാസ്, വിശാലാക്ഷി ചന്ദ്രൻ എന്നിവർ സംസാരിച്ചു . ജെയിംസ് നന്ദിപറഞ്ഞു. Read on deshabhimani.com

Related News