പഴേരി വാർഡ് ഉപതെരഞ്ഞെടുപ്പ് 11 ന്



   ബത്തേരി   ബത്തേരി നഗരസഭ പഴേരി വാർഡിലെ (7) ഉപതെരഞ്ഞെടുപ്പ്    11 ന് നടക്കും.  രാവിലെ 7 മുതൽ വൈകിട്ട്‌ 5 വരെയാണ് വോട്ടെടുപ്പ്. കോവിഡ് പോസിറ്റീവായവർക്കും നിരീക്ഷണത്തിലുളളവർക്കും സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റുകൾ അനുവദിക്കും. വേട്ടെടുപ്പിന്റെ തലേ ദിവസം പകൽ 3  വരെ പോസിറ്റീവാകുന്നവർക്കും നിരീക്ഷണത്തിലുളളവർക്കുമാണ് സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് അനുവദിക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള സാധന സാമഗ്രികൾ   10 ന്  വിതരണംചെയ്യും. 12 നാണ് വോട്ടെണ്ണൽ. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപറേഷനുകൾ എന്നിവിടങ്ങളിലെ  ജീവനക്കാർക്ക് വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാൽ പോളിങ്‌ സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി ലഭിക്കും. തെരഞ്ഞെടുപ്പ് നടത്തിപ്പിനായി കമീഷൻ നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥരെ  തെരഞ്ഞെടുപ്പ് സംബന്ധിച്ച നടപടിക്രമങ്ങൾ അവസാനിക്കുന്നതുവരെ സ്ഥലംമാറ്റാൻ പാടില്ലെന്ന്  കലക്ടർ അറിയിച്ചു. ഏതെങ്കിലും കാരണവശാൽ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ഉണ്ടാകുന്ന പക്ഷം തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിക്കുന്നതുവരെ സ്ഥലം മാറ്റം പ്രാബല്യത്തിൽ വരുത്താതെ മേലധികാരികൾ നിർത്തിവയ്‌ക്കണം  Read on deshabhimani.com

Related News