പോളിടെക്‌നിക്കിലും എസ്‌എഫ്‌ഐ

മീനങ്ങാടി പോളിടെക്‌നിക്ക്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ വിജയത്തിൽ എസ്‌എഫ്‌ഐ മീനങ്ങാടിയിൽ നടത്തിയ ആഹ്ലാദ പ്രകടനം


 കൽപ്പറ്റ ജില്ലയിൽ മൂന്ന്‌ പോളിടെക്‌നിക്ക്‌ കോളേജുകളിൽ  നടന്ന തെരഞ്ഞെടുപ്പിൽ രണ്ടിടത്ത്‌ എസ്‌എഫ്‌ഐക്ക്‌ സമ്പൂർണ വിജയം. മീനങ്ങാടി, മാനന്തവാടി പോളിടെക്‌നിക്കുകളിൽ മുഴുവൻ മേജർ സീറ്റുകളിലും എസ്‌എഫ്‌ഐ വിജയിച്ചു. മേപ്പാടിയിൽ യുഡിഎസ്‌എഫ്‌  അരാഷ്‌ട്രീയ കൂട്ടുകെട്ട്‌ വിജയിച്ചു.  ജില്ലയിൽ വിവിധ സർവകലാശാലകൾക്ക്‌ കീഴിലുള്ള കോളേജ്‌  തെരഞ്ഞെടുപ്പുകളിൽ നേടിയ  ഉജ്വല വിജയത്തിന്‌ പിന്നാലെയാണ്‌ പോളിടെക്‌നിക്കിലെ വിജയം.  ഭാരവാഹികൾ: മീനങ്ങാടി പോളി ടെക്‌നിക്ക്‌–-  പി എസ്‌ വൈശാഖ്‌(ചെയർമാൻ), ഒ ടി എം മുഹമ്മദ്‌ തൻസീഹ്‌(വൈസ്‌ ചെയർമാൻ), കെ പി മുഹ്‌സിന(വനിതാ  വൈസ്‌ ചെയർപേഴ്‌സൺ), വിഷ്‌ണു ബൈജു(ജനറൽ സെക്രട്ടറി), കെ എസ്‌ മുഹമ്മദ്‌ ഷിയാസ്‌(പിയുസി), ഒ ആര്യ(മാഗസിൻ എഡിറ്റർ), കെ കെ അഭിരാം(ആർട്‌സ്‌ ക്ലബ്‌ സെക്രട്ടറി).  മാനന്തവാടി പോളിടെക്‌നിക്‌ കെ കെ അക്ഷയ്‌(ചെയർമാൻ), അദിൻ ബാബു(വൈസ്‌ ചെയർമാൻ), ആഷിക മനോജ്‌ (വിനയാ  വൈസ്‌ ചെയർപേഴ്‌സൺ), ചാൾസ്‌ വില്യം(ജനറൽ സെക്രട്ടറി), കെ ജെ ആനന്ദ്‌(പിയുസി), അജിൻ(മാഗസിൻ എഡിറ്റർ), ആകാശ്‌ മധു(ആർട്‌സ്‌ ക്ലബ്‌ സെക്രട്ടറി). Read on deshabhimani.com

Related News