പാടേതകർന്ന്‌ പണയമ്പം റോഡ്‌



 ബത്തേരി പണയമ്പത്ത്‌ ഗ്രാമീണറോഡ്‌ തകർന്നത്‌ നന്നാക്കാൻ നടപടിയില്ലാത്തത്‌ പ്രദേശവാസികളെ പ്രയാസത്തിലാക്കുന്നു. നൂൽപ്പുഴ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ്‌ ഗോത്രവർഗക്കാർ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ കഴിയുന്ന പണയമ്പം. വടക്കനാട്‌ മേഖലയിൽ ഉൾപ്പെടുന്ന പ്രദേശത്തേക്കുള്ള ഏക റോഡായ മണലാടി–-പണയമ്പം റോഡ്‌ പാടേ തകർന്നിട്ടും നന്നാക്കാൻ നടപടിയില്ലാത്തത്‌ പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രതിനിധീകരിക്കുന്ന വാർഡായിട്ടും റോഡിനെ അവഗണിക്കുന്നു. മഴവെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതിനാൽ തകർന്നുകിടക്കുന്ന റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നു. രണ്ട്‌ സ്വകാര്യ ബസുകൾ സർവീസ്‌ നടത്തുന്ന റോഡിന്റെ തകർച്ച പരിഹരിച്ചില്ലെങ്കിൽ ബസ്സോട്ടം നിലക്കാനും സാധ്യതയുണ്ട്‌. വനാതിർത്തിയായ പ്രദേശത്ത്‌ രൂക്ഷമായ വന്യമൃഗശല്യവുമുണ്ട്‌. ഇതിനാൽ നേരം ഇരുട്ടിയാൽ കാൽനട യാത്ര ദുസ്സഹമാണ്‌. പ്രദേശത്തെ തെരുവുവിളക്കുകളും മാസങ്ങളായി കത്തുന്നില്ല. കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ നാട്ടുകാർ തകർന്ന റോഡിലെ കുഴികളിൽ വാഴനട്ട്‌ പ്രതിഷേധിച്ചു. Read on deshabhimani.com

Related News