വയനാടിന് ഒന്നാം സ്ഥാനം



  കൽപ്പറ്റ കേന്ദ്രസർക്കാരിന്റെ ആസ്പിരേഷണൽ ജില്ലാ പദ്ധതിയിൽ ജില്ലയ്‌ക്ക്‌ ചരിത്രനേട്ടം. ദേശീയാടിസ്ഥാനത്തിൽ ഒക്ടോബർ മാസത്തെ ഡെൽറ്റാ ഓവറോൾ റാങ്കിങ്ങിൽ വയനാട്‌ ഒന്നാമതായി. 60.1 സ്‌കോർ നേടിയാണ് അഭിമാനനേട്ടം. ആരോഗ്യം, - പോഷകാഹാരം, സാമ്പത്തിക ഉൾപ്പെടുത്തൽ, നൈപുണ്യ വികസനം എന്നീ മേഖലകളിൽ രണ്ടാംസ്ഥാനവും നേടി.  പ്രതിരോധ കുത്തിവയ്‌പ്‌, ഗർഭിണികൾക്കുള്ള ആന്റി നാറ്റൽ ചെക്കപ്പ്, ഇൻസ്റ്റിറ്റ്യൂഷണൽ ഡെലിവറി, സ്‌കിൽഡ് ബെർത്ത് അറ്റൻഡൻസ്‌ എന്നിവയിലും മികച്ച നേട്ടം കൈവരിച്ചു. സാമ്പത്തിക -നൈപുണ്യ വികസന മേഖലയിലെ വിവിധ സൂചികകളിലും  മികവ് പുലർത്തി.   സെപ്തംബറിൽ 32 ആയിരുന്നു ജില്ലയുടെ ഓവറോൾ സ്ഥാനം. 2018ൽ ആസ്പിരേഷൻ പദ്ധതി തുടങ്ങിയശേഷം ആദ്യമായാണ് റാങ്കിങ്ങിൽ ജില്ല ഒന്നാമതെത്തുന്നത്.  2021 സെപ്തംബറിൽ നാലാംസ്ഥാനം നേടിയിരുന്നു. ഇത്തവണ വിദ്യാഭ്യാസം, കൃഷി, - ജലവിഭവം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ യഥാക്രമം 19, 83, 54 റാങ്കുകൾ നേടി. ഈ മേഖലകളിൽ ജില്ലയുടെ വികസനം ആസ്പിരേഷൻ മാനദണ്ഡപ്രകാരം ഏറെക്കുറെ പൂർണമായതിനാലാണ് റാങ്കിങ്ങിൽ പുരോഗതി കാണിക്കാത്തത്. പദ്ധതിയുടെ ഭാഗമായി ജില്ലയുടെ മികച്ച പ്രവർത്തനങ്ങൾക്ക് നിലവിൽ എട്ട്‌ കോടി രൂപ ചലഞ്ച് ഫണ്ട് അനുവദിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ സാമ്പത്തിക നൈപുണ്യ വികസനമേഖലയിലെ മികച്ച പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന്‌ കോടി രൂപ ലഭിക്കുന്നതിന് ജില്ല അർഹതനേടി. ആസ്പിരേഷണൽ ജില്ലാ പദ്ധതിയിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടിൽനിന്ന്‌ 4.5 കോടി രൂപയുടെ പ്രവൃത്തികൾ ജില്ലയിൽ നടക്കുന്നുണ്ട്. Read on deshabhimani.com

Related News