176 പേർക്ക് കൂടി കോവിഡ്



കൽപ്പറ്റ  ജില്ലയിൽ   വ്യാഴം 176 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന അറിയിച്ചു. 227 പേർ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവർത്തകൻ ഉൾപ്പെടെ 174 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.04 ആണ്. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,32,793 ആയി. 1,30,239 പേർ രോഗമുക്തരായി. നിലവിൽ 1731 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1597  പേർ വീടുകളിൽ  ഐസൊലേഷനിലാണ്‌.  പുതുതായി നിരീക്ഷണത്തിലായ 1924 പേർ ഉൾപ്പെടെ ആകെ 13,213 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽനിന്ന് 1108 സാമ്പിളുകൾ  വ്യാഴം പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവർ പൂതാടി 21 , നെന്മേനി 13, കൽപ്പറ്റ, പനമരം 12 വീതം, മാനന്തവാടി 11, തരിയോട് , തിരുനെല്ലി 10 വീതം, ബത്തേരി, വെങ്ങപ്പള്ളി, വൈത്തിരി 8 വീതം, പടിഞ്ഞാറത്തറ 7,  കണിയാമ്പറ്റ,  മുട്ടിൽ, പുൽപ്പള്ളി, തവിഞ്ഞാൽ 6 വീതം, എടവക, മുള്ളൻകൊല്ലി, വെള്ളമുണ്ട 5 വീതം, പൊഴുതന,  നൂൽപ്പുഴ 4 വീതം, അമ്പലവയൽ 3, മീനങ്ങാടി 2, കോട്ടത്തറ, മേപ്പാടി  ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ മുംബൈയിൽ നിന്ന് വന്ന കണിയാമ്പറ്റ, മാനന്തവാടി  സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു . Read on deshabhimani.com

Related News