ട്രാക്ടറിനടിയിൽ പെട്ട ഡ്രൈവറെ 
ഫയർഫോഴ്സ് രക്ഷപ്പെടുത്തി

അപകടത്തിൽപ്പെട്ട ട്രാക്ടർ


പനമരം മറിഞ്ഞ ട്രാക്ടറിനടിയിൽപെട്ട ഡ്രൈവറെ ഫയർഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി. പനമരം പഞ്ചായത്ത് നാലാംവാർഡിലെ കൂളിവയൽ കോളനിയിലെ രാജനെ (50)യാണ്   രക്ഷിച്ചത്. വ്യാഴം പകൽ 11.45ഓടെ ചെറുകാട്ടൂർ പള്ളിത്താഴെയാണ് ട്രാക്ടർ മറിഞ്ഞത്. ക്വാറിയിൽനിന്ന് പാറപ്പൊടിയുമായി വന്ന ട്രാക്ടർ ഇറക്കത്തിൽ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.  ട്രാക്ടറിന്റെ എൻജിന്റെ മുകളിലേക്കാണ് ട്രൈലർ മറഞ്ഞത്. രണ്ടിനും അടിയിലായി രാജൻ കുടുങ്ങിക്കിടക്കുകയായിരുന്നു.രാജനെ വയനാട് ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമല്ല.  മാനന്തവാടി ഫയർ സ്‌റ്റേഷനിലെ അസി. സ്‌റ്റേഷൻ ഓഫീസർ പി സി  ജെയിംസിന്റെ നേതൃത്വത്തിലാണ് സേനാംഗങ്ങൾ സമയോചിതമായി ഇടപെട്ട് ഡ്രൈവറുടെ ജീവൻ രക്ഷിച്ചത്.  കട്ടറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.  പി എം അനിൽ, എൻ ആർ ചന്ദ്രൻ, എ ബി വിനീത്, എ ബി സതീഷ്, കെ എം വിനു, കെ എസ് ശ്രീകാന്ത്, ടി വിനീഷ് ബേബി, എം പി രമേഷ്, എൻ പി അജീഷ്, ഇ കെ വിജയാനന്ദൻ എന്നിവരും ഫയർഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നു. Read on deshabhimani.com

Related News