വികസന വിരുദ്ധരോട്‌ കണക്കുപറയാൻ കൽപ്പറ്റ



  കൽപ്പറ്റ സംസ്ഥാന സർക്കാരിന്റെ വികസനനേട്ടത്തിന്റെ തിളക്കത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥികൾ വോട്ടുതേടുമ്പോൾ കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്തിൽ യുഡിഎഫ്‌ പരാജയഭീതിയിൽ. വികസന പദ്ധതികളിലൂടെ കൽപ്പറ്റ ബ്ലോക്കിന്റെയും  മുഖം മാറ്റുമെന്ന ഉറപ്പേകിയാണ്‌  കൽപ്പറ്റ  ബ്ലോക്കിൽ എൽഡിഎഫിന്റെ കുതിപ്പ്‌. പത്ത്‌ വർഷമായി തുടരുന്ന യുഡിഎഫ്‌ ദുർഭരണത്തിനെതിരെയുള്ള വികാരം ബ്ലോക്കിൽ പ്രകടമാണെന്ന്‌ തെരഞ്ഞെടുപ്പ്‌ ചിത്രം തെളിയിക്കുന്നു.  എൽഡിഎഫ്‌ സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതികൾപോലും കാര്യക്ഷമമായി നടപ്പാക്കാത്തതിൽ വിമർശനം ഏറ്റുവാങ്ങുന്ന ബ്ലോക്ക്‌ പഞ്ചായത്താണ്‌ കൽപ്പറ്റ. തൊഴിൽ സംരംഭങ്ങൾ സൃഷ്‌ടിക്കുന്നതിലും വിവിധ തലത്തിലുള്ള ഫണ്ടുകൾ ഉപയോഗിക്കുന്നതിലുള്ള വീഴ്‌ചയും ചർച്ചയാവുന്നുണ്ട്‌. വൈത്തിരി, പടിഞ്ഞാറത്തറ, കോട്ടത്തറ, വെങ്ങപ്പള്ളി, മുട്ടിൽ, പൊഴുതന, മേപ്പാടി, മുപ്പൈനാട്‌ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ കൽപ്പറ്റ ബ്ലോക്ക്‌.  14 ഡിവിഷനുള്ള കൽപ്പറ്റയിൽ കഴിഞ്ഞ തവണ അഞ്ച്‌ സീറ്റിലാണ്‌ എൽഡിഎഫ്‌ വിജയിച്ചത്‌. ഭരണരംഗത്ത്‌ പ്രഗത്ഭ്യം തെളിയിച്ചവർ, പൊതുരംഗത്ത്‌ കഴിവ്‌ തെളിയിച്ചവർ, യുവാക്കൾ, ആദിവാസികൾ എന്നിവരെല്ലാം എൽഡിഎഫിനായി മത്സരരംഗത്തുണ്ട്‌.      കാൽ നൂറ്റാണ്ടിന്റെ ഭരണപരിചയ പാരമ്പര്യവുമായാണ്‌ വി ഉഷാകുമാരി വൈത്തിരി ടൗൺ  ഡിവിഷനിൽ മത്സരിക്കുന്നത്‌.  നിലവിൽ വൈത്തിരി പഞ്ചായത്ത്‌ പ്രസിഡന്റായ  ഉഷാകുമാരി 1995 മുതൽ 2005 വരെ തുടർച്ചയായി  വൈത്തിരി  പഞ്ചായത്തംഗമായും 2005 മുതൽ 2010 വരെ ജില്ല പഞ്ചായത്ത്‌ സ്‌റ്റാൻഡിങ്‌‌ കമ്മിറ്റി ചെയർമാനായും   പ്രവർത്തിച്ചു. സിപിഐ എമ്മിന്റെയും   ജനാധിപത്യ മഹിളഅസോസിയേഷന്റെയും   ജില്ല കമ്മറ്റി അംഗമാണ്‌. ചാരിറ്റി ജനറൽ വാർഡിൽ കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്തിലേക്ക്‌ മത്സരിക്കുന്ന എൽസി ജോർജ്‌ 20 വർഷം തുടർച്ചയായി  വൈത്തിരി   പഞ്ചായത്ത്‌ അംഗമായും സ്‌റ്റാന്റിംഗ്‌ കമ്മറ്റി ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്‌. സിന്ധു പുറത്തൂട്ട്(-പടിഞ്ഞാറത്തറ),  ഷെജിൻ ജോസ്‌(-േകാട്ടത്തറ),   തങ്കമ്മ ജോയ്‌(മടക്കിമല), കോമളവല്ലി(മുപ്പൈനാട്)‌, രാജീവൻ(അരപ്പറ്റ), സുനിത(മേപ്പാടി), രാഘവൻ(ചൂരൽമല),  സന്ധ്യ(പൊഴുതന), -ബീനമാത്യു (മുട്ടിൽ), ജോസ്‌ പാറപ്പുറം( വെങ്ങപ്പള്ളി), ഷിബു പോൾ(തരിയോട്)‌ ‌,  സി കെ സജി(തൃക്കൈപ്പറ്റ).എന്നിവരാണ്‌ മറ്റ്‌ സ്ഥാനാർഥികൾ. Read on deshabhimani.com

Related News