ടൂറിസത്തിലും ‘കോടിയേരി ടച്ച്‌ ’



കൽപ്പറ്റ സഞ്ചാരികളുടെ നാടായി വയനാടിനെ മാറ്റിയതിലും ‘കോടിയേരി ടച്ച്‌’. വി എസ്‌ അച്യുതാനന്ദൻ സർക്കാരിൽ ടൂറിസം മന്ത്രികൂടി ആയിരിക്കെ ആവിഷ്‌കരിച്ച ഉത്തരവാദിത്ത ടൂറിസമാണ്‌ ജില്ലയുടെ വിനോദ സഞ്ചാരത്തിൽ കുതിച്ചുചാട്ടത്തിന്‌ വഴിയൊരുക്കിയത്‌. ഉത്തരവാദിത്ത ടൂറിസമാണ്‌ ജില്ലയ്ക്ക്‌ അനുയോജ്യമെന്ന്‌ കണ്ടെത്തി. പിന്നീട്‌  പദ്ധതികളെല്ലാം ഇതിന്റെ ചുവടുപിടിച്ചായിരുന്നു.  ചേകാടി, നെല്ലാറച്ചാൽ, ചെറുവയൽ പോലുള്ള ടൂറിസം കേന്ദ്രങ്ങൾ വികസിച്ചു. നിരവധി ആഭ്യന്തര, വിദേശ സഞ്ചാരികളാണ്‌ ‘വില്ലേജ്‌ എകസ്‌പീരിയൻസി’നായി ചുരം കയറിയെത്തുന്നത്‌. വില്ലേജ്‌ എകസ്‌പീരിയൻസ്‌ ടൂർ പാക്കേജുകൾതന്നെ ഇപ്പോഴുണ്ട്‌. ഇതിന്റെ തുടർച്ചയാണ്‌ ഇപ്പോഴത്തെ ‘സ്‌ട്രീറ്റ്‌ ടൂറിസവും’ എൻ ഊരും.  പ്രാദേശിക ജനതയ്ക്ക്‌ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടുള്ളതാണ്‌ ഉത്തരവാദിത്ത ടൂറിസം. തദ്ദേശീയമായ ഉൽപ്പന്നങ്ങളുടെ വിപണിയും തുറന്നു. ജനപങ്കാളിത്തത്തിൽ ടൂറിസം എന്ന ആശയവും മുന്നോട്ടുവച്ചു. ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും വിവിധ പദ്ധതികൾ നടപ്പാക്കി. വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ നവീകരണത്തിലും ശ്രദ്ധപുലർത്തി. Read on deshabhimani.com

Related News