മുംബൈ സ്വദേശി പൊലീസ് പിടിയില്‍



  വെള്ളമുണ്ട ക്വിന്റല്‍ കണക്കിന് കുരുമുളക് വാങ്ങി പണം നല്‍കാതെ കോടികള്‍ തട്ടിയ മുംബൈ സ്വദേശിയെ വെള്ളമുണ്ട പൊലീസ് സാഹസികമായി പിടികൂടി. മൻസൂർ നൂർ മുഹമ്മദ് ഗാനിയാനി (59) ആണ് മുംബൈയില്‍ പൊലീസ് പിടിയിലായത്. 2019 ലായിരുന്നു തട്ടിപ്പ്. പൊരുന്നന്നൂർ, കെല്ലൂർ, കാരാട്ടുകുന്ന് എന്നിവിടങ്ങളിലെ മലഞ്ചരക്ക് സ്ഥാപനങ്ങളില്‍നിന്നായി 1.09 ക്വിന്റല്‍ കുരുമുളക് വാങ്ങി പണം ഉടന്‍ നല്‍കുമെന്ന് പറഞ്ഞ് മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സമാന കുറ്റകൃത്യങ്ങളില്‍ മുമ്പും പ്രതിയായ ഇയാള്‍ മൊബൈൽ ഫോൺ ഉപയോഗിക്കാതെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.   ആയുധധാരികളായ അംഗരക്ഷകരും ഇയാള്‍ക്കുണ്ടായിരുന്നു. എസ്എച്ച്ഒ കെ രാജീവ്കുമാറിന്റെ നേതൃത്വത്തില്‍ മുംബൈയിലെത്തിയ പൊലീസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്. എഎസ്‌ഐ കെ മൊയ്തു, സീനിയർ സിപിഒ അബ്ദുൾ അസീസ്, സിപിഒ സി എം മുഹമ്മദ് നിസാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.   Read on deshabhimani.com

Related News